ശകുന്തള’യായി സാമന്ത, റിലീസ് പ്രഖ്യാപിച്ച് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്‍പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. ശകുന്തള’യാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മേനും. ശാകുന്തളത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചു.

നവംബര്‍ നാലിന് ആണ് ചചിത്രം റിലീസ് ചെയ്യുക. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.

ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Facebook Comments Box
error: Content is protected !!