നിക്ഷേപത്തിന് ഉയർന്ന പലിശ; എസ്ബിഐയുടെ ഈ പ്രത്യേക എഫ്ഡി സ്കീം

നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന പലിശ ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒട്ടുമിക്ക ബാങ്കുകൾ എല്ലാം തന്നെ ഉയർന്ന നിക്ഷേപ പലിശയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകർക്കായി ആരംഭിച്ച ഉയർന്ന പലിശ നൽകുന്ന പ്രത്യേക നിക്ഷേപ പദ്ധതിയായ ‘ഉത്സവ്’ ഒക്ടോബർ 28-ന് അവസാനിക്കും, നിക്ഷേപത്തിന് ഉയർന്ന പലിശ ലഭിക്കണമെങ്കിൽ ഇത്തരത്തിലുള്ള പരിമിതി കാലത്തേക്കുള്ള നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കാം.

എസ്ബിഐ പ്രത്യേക എഫ്ഡി സ്കീം ആയ ‘ഉത്സവ്’ നിക്ഷേപത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ:

സ്കീമിന്റെ കാലയളവ് : 15.08.2022 മുതൽ 28.10.2022` വരെ

ഈ നിക്ഷേപത്തിന്റെ കാലാവധി : 1000 ദിവസം

സ്ഥിര നിക്ഷേപത്തിനായി ഉത്സവ സ്‌കീം തിരഞ്ഞെടുക്കുന്നവരെ രണ്ട് കോടിയോ അതിനു മുകളിലുള്ള തുകയോ വേണം നിക്ഷേപിക്കാൻ ഉത്സവ് ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിൽ, 1000 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ പ്രതിവർഷം 6.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് സാധാരണ നിരക്കിനേക്കാൾ 50 ബേസിസ് പോയിന്റ് അധികം ലഭിക്കും.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ സ്ഥിര നിക്ഷേപം നടത്തുമ്പോൾ നിലവിൽ 5 മുതൽ 10 വർഷം വരെ കാലാവധിയുള്ളവർക്ക് 5.65% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 6.45% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ആദായനികുതി നിയമം അനുസരിച്ച് ബാധകമായ നിരക്ക് നികുതി ഇനത്തിൽ നൽകേണ്ടി വരും.

Facebook Comments Box
error: Content is protected !!