സെറ്റ് പരീക്ഷ ജൂലൈ 24ന്; അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍

സെറ്റ് പരീക്ഷ ജൂലൈ 24ന്. സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. അഡ്മിറ്റ് കാർഡ് തപാൽ മാർ​ഗം അയച്ചു നൽകില്ല.

www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നാണ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരീക്ഷാർഥികൾ എത്തേണ്ടത്.

അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും കയ്യിലുണ്ടാവണം. ഇവയില്ലാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് എൽബിഎസ് ഡയറക്ടർ അറിയിച്ചു.

Facebook Comments Box
error: Content is protected !!