ബിസിനസ് സൗഹൃദാന്തരീക്ഷം; തമിഴ്‌നാട്, ഗുജറാത്ത് അടക്കം ഏഴു സംസ്ഥാനങ്ങള്‍ ആദ്യ റാങ്കിങ്ങില്‍

ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഏഴു സംസ്ഥാനങ്ങളെന്ന് കേന്ദ്രം. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളാണ് നേട്ടം കരസ്ഥമാക്കിയത്. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ 2020ല്‍ രൂപം നല്‍കിയ കര്‍മ്മ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ഈ ഏഴു സംസ്ഥാനങ്ങള്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉള്‍പ്പെടുന്നത്. അസം, ഗോവ തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതിവേഗം വളരുന്ന 11 സ്ഥാനങ്ങളുടെ പട്ടികയിലാണ് ഡല്‍ഹിയും പുതുച്ചേരിയും ത്രിപുരയും ഉള്‍പ്പെടുന്നു.

Facebook Comments Box
error: Content is protected !!