രണ്ടാം ദിനം നൂറ് കോടി ക്ലബില്‍; ഷാരൂഖിന്റെ പത്താന് റെക്കോര്‍ഡ് നേട്ടം

ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ രണ്ടാം ദിവസം നൂറ് കോടി ക്ലബില്‍. ആദ്യദിനം ചിത്രം 57 കോടി രൂപയാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ലഭിച്ചത് 70 കോടിയാണ്. രണ്ടുദിവസത്തിനുള്ളില്‍ ചിത്രം 123 കോടി രൂപയാണ് വാരിയത്.

ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് തുകയാണ് ചിത്രം നേടിയത്. റിതിക് റോഷന്റെ ചിത്രം വാറിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങി വന്‍ നിരയാണ് ചിത്രത്തിലുള്ളത്. ഹിന്ദിയെ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം ഇറക്കിയിട്ടുണ്ട്.

നീണ്ട 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിങ്‌ ഖാന്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘പത്താന്‍’. 2018-ല്‍ പുറത്തിറങ്ങിയ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ‘സീറോ’ ആയിരുന്നു ഷാരൂഖിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ‘സീറോ’ ബോക്‌സ് ഓഫീസ് ദുരന്തമാകുകയും ചെയ്തു.

Facebook Comments Box
error: Content is protected !!