നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി; സെൻസെക്‌സ് 86 പോയിന്റ് ഇടിഞ്ഞു

ഓഹരി വിപണി നഷ്ടത്തിൽ തുടങ്ങി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എണ്ണവില കുത്തനെ ഇടിഞ്ഞതോടെ രൂപയുടെ മൂല്യത്തെയും അത് പ്രതികൂലമായി ബാധിച്ചു. യുഎസ് ഡോളറിനെതിരെ റെക്കോർഡ് ഇടിവിലാണ് ഇന്ന് രൂപ. ഓഹരി വിപണിയിൽ ഇന്ന് സെൻസെക്‌സ് 86 പോയിന്റ് താഴ്ന്ന് 54,395.23 ലും നിഫ്റ്റി 4.60 പോയിന്റ് താഴ്ന്ന് 16,216.00 ലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഓഹരികൾ ഇടിഞ്ഞപ്പോൾ ബാങ്കുകൾ, ഊർജം തുടങ്ങിയ മേഖലകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ടാറ്റ സ്റ്റീൽ, ഡിആർഎൽ, എം ആൻഡ് എം എന്നിവ നേട്ടത്തിൽ എത്തിയപ്പോൾ ഭാരതി എയർടെൽ, ടിസിഎസ്, എച്ച്സിഎൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.നിഫ്റ്റി സൂചികയിൽ, ഐഷർ മോട്ടോഴ്‌സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ എന്നിവ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ, ടിസിഎസ്, എച്ച്‌സിഎൽ, ഇൻഫോസിസ് എന്നിവ ഏറ്റവും പിന്നിലായി.

Facebook Comments Box
error: Content is protected !!