പഞ്ചസാരയിലൂടെ ക്യാന്‍സര്‍ കണ്ടെത്താം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

സാധാരണ പഞ്ചസാരയിലൂടെ ക്യാന്‍സര്‍ കണ്ടെത്താമെന്ന് പഠനം. ലൂണ്ട് സര്‍വകലാശാലയാണ് പഠനവിവരത്തിന് പിന്നില്‍. ശരീരത്തിലെ ട്യൂമറില്‍ കാന്‍സറിന്റെ അംശങ്ങളുണ്ടെങ്കില്‍ മറ്റ് ശരീരഭാഗങ്ങളെക്കാള്‍ കൂടുതല്‍ പഞ്ചസാര ട്യൂമര്‍ വലിച്ചെടുക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സീനിയര്‍ ലക്ചറര്‍ ലിന്‍ഡ പറയുന്നത്.

ഒരു ട്യൂമറിന് വലിച്ചെടുക്കാവുന്ന പഞ്ചസാരയ്ക്ക് പരിമിതിയുണ്ട്. എന്നാല്‍, പരിധിയില്‍ കൂടുതല്‍ പഞ്ചസാര വലിച്ചെടുക്കുകയാണെങ്കില്‍ അത് തെളിയിക്കുന്നത് ക്യാന്‍സറിന്റെ സാന്നിധ്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിലെ ജോണ്‍ ഹോക്കിന്‍സ് സര്‍വകലാശാലയിലെ ഒരു സംഘത്തോടൊപ്പമാണ് ലിന്‍ഡ പ്രവര്‍ത്തിച്ചത്. ബ്രയിന്‍ ട്യൂമറുള്ള മൂന്ന് വ്യക്തികളിലും ആരോഗ്യമുള്ള നാലു വ്യക്തികളിലുമാണ് ടെസ്റ്റ് നടത്തിയത്. ട്യൂമറുള്ള വ്യക്തികളില്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്നതെന്നാണ് പരീക്ഷണത്തിലൂടെ കണ്ടെത്തിയത്.

Facebook Comments Box
error: Content is protected !!