നിർമ്മാണ ചെലവ് കൂടുന്നു; കാറുകളുടെ വില ഉയർത്താനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്

നിർമ്മാണ ചെലവുകൾ ഉയരുന്നതിന്റെ ആഘാതം ഭാഗികമായി നികത്തുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് യാത്ര വാഹന വില വർധിപ്പിക്കുന്നു. പാസഞ്ചർ വാഹന ശ്രേണിയുടെ പുതുക്കിയ വില ഉടൻ പ്രാബല്യത്തിൽ വരും. വേരിയന്റും മോഡലും അനുസരിച്ച് ശരാശരി 0.55 ശതമാനം വില വർധിച്ചേക്കും.

ഉത്‌പാദന ചെലവ് ഉയരുന്നത് നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങളും കമ്പനിയുടെ പരിഗണനയിൽ ഉണ്ട്. നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങി നിരവധി മോഡലുകളാണ് കമ്പനിയുടേതായി വിപണിയിലുള്ളത്. ഈ മാസം മുതൽ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില 1.5 മുതൽ 2.5 ശതമാനം വരെ വർധിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡേവൂ ശ്രേണിയുടെയും ആഗോള മൊത്തവ്യാപാരം 2022 – 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 97 ശതമാനം വർധിച്ചു. 2021 – 2022 സാമ്പത്തിക വർഷത്തിലെ വർഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് ആഗോള മൊത്ത വ്യാപാരം 32 ശതമാനം ഉയർന്ന് 2,12,914 യൂണിറ്റായി. അതേസമയം, ആഭ്യന്തര പാസഞ്ചർ കാർ വിൽപ്പന 102% ഉയർന്ന് 1,30,125 യൂണിറ്റിലെത്തിയാതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 64,386 യൂണിറ്റായിരുന്നു.

Facebook Comments Box
error: Content is protected !!