തൃശൂരിൽ പ്രായപൂ‍ർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. പഠനത്തിനെത്തിയപ്പോളായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

Facebook Comments Box
error: Content is protected !!