കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചു; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം സ്വദേശികളായ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ഇവരുടെ ബന്ധുവീട്ടില്‍വച്ച് ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്.

മാതാപിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ കളിക്കുകയായിരുന്ന കുഞ്ഞ് മുറിയിലിരുന്ന കുപ്പിയില്‍നിന്ന് മണ്ണെണ്ണ കുടിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരുഷിന് ഒരു സഹോദരിയാണുള്ളത് ഐശ്വര്യ.

Facebook Comments Box
error: Content is protected !!