യുപിയില്‍ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 26 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം; അനുശോചിച്ച് പ്രധാനമന്ത്രി

തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് ഉത്തർപ്രദേശിൽ 26 മരണം. സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. ശനിയാഴ്ച രാത്രിയോടെ തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിയുകയായിരുന്നു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കാൺപൂരിലെ ഘതംപൂർ മേഖലയിലാണ് അപകടം. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. 50-ഓളം പേരുമായി ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു ട്രാക്ടർ. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു. യാത്രാ ആവശ്യങ്ങൾക്കായി ട്രാക്ടർ ട്രോളി ഉപയോഗിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആവശ്യപ്പെട്ടു.

Facebook Comments Box
error: Content is protected !!