ല​ഗേജിൽ 109 ജീവികളുമായി രണ്ട് ഇന്ത്യൻ വനിതകൾ; അറസ്റ്റിൽ

109 ജീവികളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വനിതകൾ ബാങ്കോക്കിൽ അറസ്റ്റിൽ. പാമ്പും മുള്ളൻപന്നിയും ഉൾ‌പ്പടെ 109 ജീവികളെയാണ് ല​ഗേജിൽ നിന്ന് കണ്ടെത്തിയത്. നിത്യ രാജ, സാകിയ സുൽത്താന ഇബ്രാഹിം എന്നിവരാണ് തായ്ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്ന് പിടിയിലാവുന്നത്.

ചെന്നൈയിലേക്ക് യാത്ര ചെയ്യാനാണ് ഇവർ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമനത്താവളത്തിലെ എക്സ്റേ പരിശോധനയിലാണ് ജീവികളെക്കുറിച്ച് സൂചന ലഭിച്ചത്. 2 വെള്ള മുള്ളൻപന്നികൾ, 35 കടലാമകൾ, 50 പല്ലികൾ, 20 പാമ്പുകൾ, 2 ഇത്തിൾ പന്നികളേയുമാണ് ഇവരുടെ ല​ഗേജിൽ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞമാസം ബാങ്കോക്കിൽ നിന്ന് ചെന്നൈയിലെ വിമാനത്താവളത്തിൽ എത്തിയ സഞ്ചാരിയിൽനിന്ന് വെള്ള മുള്ളൻപന്നിയേയും അപൂർവ കരുങ്ങിനേയും കണ്ടെത്തിയിരുന്നു.

Facebook Comments Box
error: Content is protected !!