ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആശാഖ് പരേഖ് ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ്.ടെലിവിഷൻ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്‍തിട്ടുണ്ട്.

ബാലതാരമായിട്ടാണ് ആശാ പരേഖ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘മാ’ (1952) എന്ന ചിത്രത്തിലെ ബാലാതാരമായി ആശാ പരേഖിനെ സംവിധായകൻ ബിമല്‍ റോയ് കാസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യ ചിത്രം. ബാലതാരമായി കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച ആശാ പരേഖ് പിന്നീട് ഇടവേളയെടുക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്‍തു.

നസിര്‍ ഹുസൈന്റെ ‘ദില്‍ ദേകെ ദേഖോ’ എന്ന ചിത്രത്തില്‍ നായികയായി 1959ല്‍ ആശാ പരേഖ് വെള്ളിത്തിരയില്‍ തിരിച്ചെത്തി. തുടര്‍ന്നങ്ങോട്ട് ‘ജബ് പ്യാര്‍ കിസി സെ ഹോതാ ഹേ’, ‘ഫിര്‍ വൊഹി ദില്‍ ലയാ ഹൂ’, ‘പ്യാര്‍ കാ മൗസം’, ‘കാരവൻ’, ‘ചിരാഗ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങി. രാജ്യം പദ്‍മശ്രീ നല്‍കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.

Facebook Comments Box
error: Content is protected !!