‘കോബ്ര’ റിലീസ് പ്രഖ്യാപിച്ചു

വിക്രം നായകനാകുന്ന പുതിയ സിനിമയാണ് ‘കോബ്ര’. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ റിലീസ് മാറ്റിവെച്ച ചിത്രമാണ് ‘കോബ്ര’. ഇപ്പോഴിതാ ‘കോബ്ര’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 31ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘കോബ്ര’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. വിക്രം നായകനാകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

‘മഹാന്’ ശേഷമെത്തുന്ന വിക്രം ചിത്രമാണ് ‘കോബ്ര’. എന്നാല്‍ ‘മഹാന്‍’ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ‘കദരം കൊണ്ടാന്‍’ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ ‘കോബ്ര’ എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.

Facebook Comments Box
error: Content is protected !!