മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി പ്രസിഡന്റ് പദവും ഒരുമിച്ച് വഹിക്കാം; തടസ്സമില്ലെന്ന് ഗെഹ്‌ലോട്ട്

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയാലും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് അശോക് ഗെഹ്‌ലോട്ട്. ‘നിലവില്‍ മുഖ്യമന്ത്രിയായുള്ള തന്റെ ചുമതല നിറവേറ്റുകയാണ്. അത് തുടരും’-ഗെഹ്‌ലോട്ട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുകയാണെങ്കില്‍ നോമിനേഷന്‍ നല്‍കുമെന്ന് ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്രയുമായി കൊച്ചിയിലുള്ള രാഹുല്‍ ഗാന്ധിയെ കണ്ട്, അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ക്കൂടി നിര്‍ബന്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘പാര്‍ട്ടിയും ഹൈക്കമാന്‍ഡും തനിക്ക് എല്ലാം നല്‍കി. 40-50 വര്‍ഷമായി പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എന്ത് ഉത്തരവാദിത്തം തന്നാലും അത് നിറവേറ്റും’- അദ്ദേഹം പറഞ്ഞു.

രാജ്യത്താകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്നോട് നോമിനേഷന്‍ ഫോം പൂരിപ്പിക്കാന്‍ പറഞ്ഞാല്‍ നിഷേധിക്കാന്‍ സാധിക്കില്ലൈന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവും ഒരുമിച്ചു വഹിക്കാന്‍ സാധിക്കില്ല എന്നാണ് എഐസിസി തീരുമാനം. എന്നാല്‍, ഹൈക്കമാന്‍ഡ് നേരിട്ട് നോമിനേറ്റ് ചെയ്യുന്നതാണെങ്കില്‍ മാത്രമാണ് മുഖ്യമന്ത്രി പദവി ഒഴിയേണ്ടത് എന്നാണ് ഗെഹ്‌ലോട്ടിന്റെ നിലപാട്.

തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 9,000 പിസിസി അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടതില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

Facebook Comments Box
error: Content is protected !!