വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു

പ്രമുഖ ഐടി കമ്പനിയായ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ എതിരാളി കമ്പനിയില്‍ കൂടി ജോലി ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചു.

ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ നാഷണല്‍ മാനേജ്‌മെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് റിഷാദ് പ്രേംജി കമ്പനി തീരുമാനം അറിയിച്ചത്. വിപ്രോയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ എതിരാളി കമ്പനിയ്ക്ക് വേണ്ടി കൂടിയും ഇവര്‍ നേരിട്ട് പണിയെടുക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതായും റിഷാദ് പ്രേംജി വ്യക്തമാക്കി. കമ്പനിയുടെ വ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.

ഒരു കമ്പനിയില്‍ മുഴുവന്‍ സമയം ജോലി ചെയ്യുമ്പോള്‍ തന്നെ മറ്റൊരു കമ്പനിയില്‍ കൂടി ജോലി ചെയ്യാന്‍ അനുവദിക്കുന്ന മൂണ്‍ലൈറ്റിങ് നയം സംബന്ധിച്ച ചര്‍ച്ചകള്‍ കമ്പനികള്‍ക്കിടയില്‍ രണ്ടു ചേരി സൃഷ്ടിച്ചിരിക്കുകയാണ്. ഒരു വിഭാഗം ഇതിനെ അനുകൂലിക്കുമ്പോള്‍ എതിര്‍ ചേരിയിലുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ്.

Facebook Comments Box
error: Content is protected !!