ഹിന്ദിയില്‍ കുതിപ്പ് തുടരുന്നു; റെക്കോര്‍ഡ് നേട്ടത്തില്‍ ‘കെജിഎഫ് രണ്ട്’

രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായി മാറിയിരുന്നു കന്നഡയില്‍ നിന്നുള്ള ‘കെജിഎഫ്’. യാഷ് നായകനായ ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്‍ടിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തീയറ്ററുകളില്‍ ലഭിക്കുന്നത്. ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ ഹിന്ദിയിലും കുതിപ്പ് തുടരുകയാണ്.

‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ ഹിന്ദി പതിപ്പ് ബോക്സ് ഓഫീസില്‍ കളക്ഷൻ മുന്നൂറ് കോടി കവിഞ്ഞിരിക്കുകയാണ്. ‘ബാഹുബലി 2’ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈയൊരു നേട്ടം സ്വന്തമാക്കുന്നത്. മുന്നൂറ് കോടിയിലധികം കളക്ഷൻ നേടുന്ന പത്താമത്തെ മാത്രം ഹിന്ദി ചിത്രമായി മാറുകയും ചെയ്‍തു ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ .പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യാഷ് നായകനായ ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ റിലീസ് ചെയ്‍ത രണ്ടാമത്തെയാഴ്‍ചയിലേക്ക് എത്തിയപ്പോഴും മിക്ക തിയറ്ററുകളിലും ഹൗസ് ഫുള്ളോടെയാണ് പ്രദര്‍ശനം തുടരുന്നത്.

ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ ‘കെജിഎഫ് 2’ന്‍റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം ‘ഒടിയ’ന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് ‘കെജിഎഫ് 2’ ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്‍ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നത്.

Facebook Comments Box
error: Content is protected !!