സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (BoB) 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. 2022 ജൂൺ 8 ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക് ഉയർത്തിയത്. ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള സ്ഥിര നിക്ഷേപ കാലയളവുകളുടെ പലിശ നിരക്കാണ് ബാങ്ക് വർധിപ്പിച്ചത്. പുതിയ നിക്ഷേപങ്ങൾക്കും പുതുക്കുന്ന നിക്ഷേപങ്ങൾക്കും ഭേദഗതി ചെയ്ത നിരക്കുകൾക്ക് ബാധകമായിരിക്കും. പരിഷ്കരിച്ച നിരക്കുകൾ ജൂൺ 15 മുതൽ നിലവിൽ വന്നു.

സ്ഥിര നിക്ഷേപ പലിശ നിരക്ക് അറിയാം

ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 2.80 ശതമാനം പലിശയും 46 മുതൽ 180 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 3.70 ശതമാനം പലിശയും ലഭിക്കും. 181 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.30 ശതമാനം പലിശ ലഭിക്കും. 271 ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശ ലഭിക്കും. ഒരു വർഷത്തെ സ്ഥിരനിക്ഷേപങ്ങൾ 5 ശതമാനവും ഒന്ന് മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ 5.45 ശതമാനവും പലിശ ലഭിക്കും. രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കും. 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.35 ശതമാനം പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്കുകൾ

രണ്ട് കോടിയിൽ താഴെയുള്ള, 7 ദിവസം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.30 ശതമാനം മുതൽ 6.35 ശതമാനം വരെ പലിശ ലഭിക്കും.

Facebook Comments Box
error: Content is protected !!