ആക്ഷനും ഇമോഷനും നിറഞ്ഞ ‘ഋഷഭ’; മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ‘ഋഷഭ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ തന്നെയാണ് പങ്കുവച്ചത്.

നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആക്ഷനും ഇമോഷനും നിറഞ്ഞ ചിത്രത്തിനായി എല്ലാവരുടെയും പിന്തുണയും അനു​ഗ്രഹവും വേണമെന്ന് കുറിച്ചാണ് മോഹൻലാൽ വിശേഷങ്ങൾ പങ്കുവച്ചത്.

കോവിഡ് കാലത്ത് മുടങ്ങിപ്പോയ ജീത്തു ജോസഫിന്റെ റാം ആണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്. എമ്പുരാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമേ മോൺസ്റ്റർ, എലോൺ, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്റെയും വിവേകിന്റെയും സിനിമകളും മോഹൻലാലിന്റേതായി ഒരുങ്ങുന്നു.

Facebook Comments Box
error: Content is protected !!