വിജയ് സിനിമയിൽ ആന; നടപടിക്ക് മൃഗക്ഷേമ ബോർഡ്

തമിഴ് സൂപ്പർ താരം വിജയ്‌‌യുടെ പുതിയ ചിത്രം ‘വാരിശി’ന്റെ ചിത്രീകരണത്തിന് ആനയെ ഉപയോഗിച്ചെന്ന പരാതിയിൽ അണിയറപ്രവർത്തകർക്ക് മൃഗക്ഷേമ ബോർഡ് നോട്ടിസ് അയച്ചു.

ആനയെ ഷൂട്ടിങ് സെറ്റിലേക്ക് കൊണ്ടുവരാനുള്ള അനുമതി കത്ത് മാത്രമേ സംഘത്തിന്റെ പക്കലുണ്ടായിരുന്നുള്ളുവെന്ന് പൊലീസ് കണ്ടെത്തി.

ചൊവ്വാഴ്ച വാർത്താ ചാനലിന്റെ പ്രവർത്തകരും ചിത്രീകരണ സംഘവും തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിൽ ഇരുകൂട്ടർ‌ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

Facebook Comments Box
error: Content is protected !!