മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത സിനിമാതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് എത്തിയ കലാകാരിയാണ് നടി മോളി കണ്ണമാലി. ഏറെ വൈകിയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും കൊച്ചി ഭാഷയിലുള്ള വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ആരാധകഹൃദയം കീഴടക്കിയ താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും തന്റേതായ അഭിനയ മികവിലൂടെ അതെല്ലാം ശ്രദ്ധേയമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മലയാളത്തിന്റെ അതിരുകള്‍ ഭേദിച്ച് മോളി കണ്ണമാലി ഹോളിവുഡിലേക്ക് പോകുകയാണെന്ന് വാർത്തയായിരുന്നു താരത്തിന്റേതായി ഏറ്റവും അവസാനമായി പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യനില തീരെ മോശമായ രീതിയിലേക്ക് മാറിയിരിക്കുന്നുവെന്ന് വാർത്തകളാണ് നിരവധി താരങ്ങള്‍ പങ്കുവെക്കുന്നത്.

ആശുപത്രിയില്‍ പ്രവേളിപ്പിച്ച മോളി കണ്ണമാലിയുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സന, മറ്റൊരു ബിഗ് ബോസ് താരം ശാലിനി നായർ തുടങ്ങിയ മോളി കണ്ണമാലിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

Facebook Comments Box
error: Content is protected !!