മികച്ച ഓഫറുകളുമായി ആമസോണ്‍ സമ്മര്‍ സെയില്‍ മേയ് നാലിന് ആരംഭിക്കും

2022 മെയ് 4-ന് ആരംഭിക്കുന്ന ആമസോണ്‍ സമ്മര്‍ സെയിലില്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ടിവി, ഗൃഹോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, പലചരക്ക്, ഫാഷന്‍ അവശ്യവസ്തുക്കള്‍ എന്നിവ അടക്കം ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളില്‍ നിരവധി ഓഫറുകളും ഡീലുകളും സ്വന്തമാക്കാം. റെഗുലര്‍, പ്ലസ് സൈസ് വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

ഹൈഡിസൈന്‍, ആല്‍ഡോ, സ്വിസ് ബ്രാന്‍ഡ്, ഡികെഎന്‍വൈ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള പ്രീമിയം ഫാഷനുകള്‍ക്ക് 50 ശതമാനം വരെ കിഴിവുമുണ്ട്, കൂടാതെ റിവെറില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞത് 70 ശതമാനം കിഴിവും ഉണ്ട്. ജെജെ വലായ, ആശിഷ് സോണി, സുനീത് വര്‍മ്മ, മനീഷ് അറോറ, നമ്രത ജോഷിപുര തുടങ്ങിയ ഡിസൈനര്‍മാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഡിസൈനര്‍ ബ്രാന്‍ഡാണ് റിവര്‍.

അതിനുപുറമെ, ഋതു കുമാര്‍, രോഹിത് ബാല്‍, സത്യപാല്‍, ഷേസ്, പഷ്തുഷ് എന്നിവര്‍ അടക്കമുള്ള ഡിസൈനര്‍ ബോട്ടിക്കുകളില്‍ നിങ്ങള്‍ക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കും.വില്‍പ്പനയില്‍ ഹാന്‍ഡ്‌ബാഗുകള്‍ക്ക് 70 ശതമാനം വരെ കിഴിവ് ഉള്‍പ്പെടുന്നു; ലാവി, ബാഗിറ്റ്, ഹൈഡിസൈന്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ 899 രൂപയില്‍ താഴെയുള്ള ബാഗുകള്‍ ലഭിക്കും. 80 ശതമാനം വരെ അതിശയിപ്പിക്കുന്ന കിഴിവുകളും ലഭിക്കും.

മേക്കപ്പിനും പ്രീമിയം സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ക്കും 60 ശതമാനം വരെ കിഴിവ്, ചര്‍മ്മ സംരക്ഷണ ഉല്‍പന്നങ്ഹള്‍ക്ക് 55 ശതമാനം വരെ കിഴിവ്, കേശ സംരക്ഷണ ഉല്‍പന്നങ്ഹള്‍ക്ക് 60 ശതമാനം വരെ കിഴിവ് എന്നിവ ലഭിക്കും.വില്‍പനയില്‍ പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സണ്‍ഗ്ലാസുകള്‍ എന്നിവയ്‌ക്ക് 70 ശതമാനം വരെ കിഴിവും അമേരിക്കന്‍ ടൂറിസ്റ്റര്‍, സ്കൈബാഗ്സ്, സഫാരി, മറ്റ് മുന്‍നിര ബ്രാന്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള സ്യൂട്ട്കേസുകള്‍, ബാഗുകള്‍ എന്നിവയ്‌ക്ക് 70 ശതമാനം വരെ കിഴിവും ലഭിക്കും.

Facebook Comments Box
error: Content is protected !!