ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് ‘കാസര്‍ഗോള്‍ഡ്’. ‘ബിടെക്’ എന്ന ചിത്രത്തിനു ശേഷം മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മൃദുല്‍ നായരുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘കാസർഗോൾഡ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു.

മധുസൂദനൻ എം എൽ എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ രതീഷ് ബാലകൃഷ്‍ണ പൊതുവൾ ക്ലാപ്പടിച്ചു. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ആസിഫ് അലിക്കൊപ്പം ചിത്രത്തില്‍ സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക, ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഖരി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന ‘കാസർഗോഡ്’ സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ,പിആർഒ- എ എസ് ദിനേശ്, ശബരി.

Facebook Comments Box
error: Content is protected !!