സ്‌മാർട്ട് വൈദ്യുതി മീറ്റർ നടപ്പാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ

രാജ്യത്തൊട്ടാകെ സ്‌മാർട്ട് വൈദ്യുതി മീറ്റർ നടപ്പാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ. പേരു പോലെത്തന്നെ ‘സ്‌മാർട്ട്’ ആണ് ഈ മീറ്റർ. അടുത്ത വർഷം ഡിസംബർ 31 ആകുമ്പോൾ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

പക്ഷേ മുന്നിൽ ഒരുപാട് പ്രായോഗിക തടസ്സങ്ങൾ ഉണ്ട്. വൈദ്യുതി ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ തനിയെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കഴിവുണ്ട് ഈ സ്മാർട്ട് മീറ്ററിന്. റീചാർജ് ചെയ്ത് ഇതുപയോഗിക്കാനും സാധിക്കും. പക്ഷേ സർക്കാർ ഓഫിസുകളിൽ ഇത് പ്രായോഗികമാകുമോ? ഇപ്പോൾത്തന്നെ വൻതുകകളാണ് വൈദ്യുതി ബിൽ ഇനത്തിൽ പല ഓഫിസുകൾക്കുമുള്ളത്.

Facebook Comments Box
error: Content is protected !!