ട്രാക്കില്‍ അറ്റകുറ്റപ്പണി: ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം

നേമം- നെയ്യാറ്റിന്‍കര സെക്ഷനില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയതായി റെയില്‍വേ. മൂന്നു ട്രെയിനുകള്‍ നാളെ പൂര്‍ണമായി റദ്ദാക്കി. ഏതാനും തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

നാളെ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം- നാഗര്‍കോവില്‍ പ്രതിദിന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, നാഗര്‍കോവില്‍-കൊല്ലം പ്രതിദിന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍, കൊല്ലം -നാഗര്‍ കോവില്‍ പ്രതിദിന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ എന്നീ ട്രെയിനുകളാണ് നാളെ പൂര്‍ണമായി റദ്ദാക്കിയത്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

നാഗര്‍കോവില്‍- കോട്ടയം പ്രതിദിന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് നാളെ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കും.

മധുര-പുനലൂര്‍ പ്രതിദിന എക്‌സ്പ്രസ് ഇന്നത്തെ സര്‍വീസ് തിരുനല്‍വേലി വരെയാക്കി വെട്ടിക്കുറച്ചു.

പുനലൂര്‍-മധുര പ്രതിദിന എക്‌സ്പ്രസ് പുനലൂരില്‍ നിന്നും സര്‍വീസ് തുടങ്ങുന്നതിന് പകരം നാളെ തിരുനല്‍വേലിയില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക

പുനലൂര്‍- നാഗര്‍കോവില്‍ ജംഗ്ഷന്‍ പ്രതിദിന അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ നാളെ തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.

Facebook Comments Box
error: Content is protected !!