ക്രിപ്റ്റോകറൻസി നിയന്ത്രണം; രാജ്യാന്തര പ്രതികരണം തേടും

ഡൽഹി∙ ക്രിപ്റ്റോകറൻസി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കൺസൽറ്റേഷൻ പേപ്പർ അന്തിമമാക്കിയതായി ധനമന്ത്രാലയം അറിയിച്ചു. ഇത് ഉടൻ തന്നെ തുടർനടപടികൾക്കായി സമർപ്പിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത് അറിയിച്ചു. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരുമായി കൂടിയാലോചന നടത്തിയെന്നും ഇനി രാജ്യാന്തര പ്രതികരണം കൂടി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പാർലമെന്റ് സമ്മേളനങ്ങളിൽ ക്രിപ്റ്റോനിയന്ത്രണ ബിൽ വരുമെന്നാണ് കരുതിയിരുന്നതെങ്കിലും കൂടുതൽ ചർച്ച ആവശ്യമാണെന്ന നിലപാടിലായിരുന്നു സർക്കാർ. ഇക്കഴിഞ്ഞ ബജറ്റിൽ ക്രിപ്റ്റോ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തിയിരുന്നു.

Facebook Comments Box
error: Content is protected !!