ദേശീയപതാക ഉയർത്തുന്നതിനിടെ ഷോക്കേറ്റ് അപകടങ്ങൾ; ജാർഖണ്ഡിൽ അഞ്ച് മരണം

ദേശീയപതാക ഉയർത്തുന്നതിനിടെ ജാർഖണ്ഡിൽ വൈദ്യുതാഘാതമേറ്റ് വ്യത്യസ്ത അപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. തിങ്കളാഴ്ച രണ്ടുപേരും ഞായറാഴ്ച മൂന്ന് പേരുമാണ് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. ഞായറാഴ്ച വൈകീട്ട് ദേശീയപതാക ഉയർത്തുന്നതിനിടെയാണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റു മരിച്ചിരുന്നു. ഈ അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പേ, തിങ്കളാഴ്ച ബൊക്കാറോ, ധൻബാദ് ജില്ലകളിലുണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. ധൻബാദിൽ കൽക്കരി ഖനിയിലെ തൊഴിലാളികൾ പതാക ഉയർത്തുന്നതിനിടെ പതാക കെട്ടിയ ഇരുമ്പുവടി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.

അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.ബൊക്കാറോയിൽ പൊലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് 40 കാരനായ ശുചീകരണ തൊഴിലാളി ഷോക്കേറ്റ് മരിച്ചത്. ഒരു കോൺസ്റ്റബിളിനും നാല് ഓഫീസ് ജീവനക്കാർക്കും പരിക്കേറ്റതായി ബൊക്കാറോ സിറ്റി പൊലീസ് സൂപ്രണ്ട് കുൽദീപ് കുമാർ പറഞ്ഞു.

Facebook Comments Box
error: Content is protected !!