ചൈനീസ് പാർട്ടി കോൺ​ഗ്രസ് വേദിയിൽ നാടകീയ രം​ഗങ്ങൾ; മുൻ പ്രസിഡന്റിനെ പുറത്താക്കി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ഇരുപതാം ദേശീയ കോൺ​ഗ്രസിന്റെ സമാപന വേദയിൽ നാടകീയ രം​ഗങ്ങൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായിരുന്ന മുതിർന്ന നേതാവ് ഹു ജിന്റാവോയെ സമാപന വേദിയിൽ നിന്ന് പുറത്താക്കി. ഇന്ന് നടന്ന സമാപന യോ​ഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മുൻഗാമിയായ ഹു ജിന്റാവോയെ അപ്രതീക്ഷിതമായി പുറത്താക്കിയത്.

ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ ഷിയുടെ ഇടതുവശത്താണ് 79 കാരനായ ഹു ജിന്റാവോ ഇരുന്നത്. തുടർന്ന് മാധ്യമങ്ങളോട് നേതാക്കൾ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് വേദിയിലേക്കെത്തിയ ഒരാൾ കസേരിയിൽ നിന്ന് നിർബന്ധിച്ച് പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എഴുന്നേൽക്കാൻ അദ്ദേഹം വിസമതിച്ചതോടെ ഒരാൾ കൂടി അവിടേക്കെത്തി. രണ്ട് പേർ ചേർന്ന് ജിന്റാവോയെ കസേരയിൽ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആകെ ആശയക്കുഴപ്പത്തിലായ ജിന്റാവോ പ്രസി‍ഡന്റ് ഷി ജൻപിങ്ങിന്റെ കൈയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹവും മുഖം തിരിക്കുകയായിരുന്നു. നിർബന്ധിച്ച് ജിന്റാവോയെ കസേരിയിൽ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴും ഒന്നും അറിയാത്ത ഭാവത്തിൽ തൊട്ടടുത്ത ഇരിപ്പിടത്തിൽ ഷി ജിൻപിങ് തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അന്തർദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു.

പുറത്തേക്ക് കൊണ്ടു പോകുമ്പോൾ ഷിയോട് ജിന്റാവോ എന്തോ പറയുന്നതും വീഡിയോയിൽ കാണാം. വലതുവശത്ത് ഇരുന്ന പ്രീമിയർ ലീ കെകിയാങ്ങിന്റെ തോളിലും അദ്ദേഹം തട്ടി. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ഭരണഘടനയിലെ ഭേദഗതികളോടെയാണ് സമാപിച്ചത്. അത് ഷിജിൻപിങ്ങിനെ പാർട്ടിക്കുള്ളിലും പദവിയിലും അറക്കിട്ടുറപ്പിക്കുന്നതാണെന്നുള്ളതാണ് റിപ്പോർട്ടുകൾ.

Facebook Comments Box
error: Content is protected !!