സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില; രണ്ട് ദിവസംകൊണ്ട് കൂടിയത് 600 രൂപ!

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇന്ന് രാവിലെയും 200 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇന്നലെയും 200 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 38200 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണാഭരണ വ്യാപാര മേഖലയിൽ ഉണ്ടായ തർക്കം സ്വർണവില കുത്തനെ കുറയാൻ കാരണമായിരുന്നു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലാണ് തർക്കം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില വീണ്ടും ഉയർന്നു. 25 രൂപയാണ് വർദ്ധിച്ചത്. ഇന്ന് രാവിലെയും 25 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4775 രൂപയാണ്. ഇന്ന് രാവിലെയും 25 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വീണ്ടും വർദ്ധനവുണ്ട്. 20 രൂപയാണ് ഉയർന്നത്. ഇന്ന് രാവിലെയും 20 രൂപ വർദ്ധിച്ചു. ഇന്നലെയും 20 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,940 രൂപയാണ്.

Facebook Comments Box
error: Content is protected !!