സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്

തുടര്‍ച്ചയായ മൂന്നു ദിവസം കുറഞ്ഞ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന് 960 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപ. ഗ്രാമിന് 120 രൂപ ഉയര്‍ന്നു.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞിരുന്നു. ഇത് ഇന്ന് ഒറ്റയടിക്കൂ കൂടുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം 80 രൂപയാണ് കുറഞ്ഞത്.

വിപണിയിൽ ഇന്നലെ ഒരു പവൻ സ്വർണത്തിന് 37320 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്

Facebook Comments Box
error: Content is protected !!