2031-ഓടെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ

ഇന്ത്യയ്ക്ക് 2031 സാമ്പത്തിക വർഷം പിന്നിടുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനും കഴിയുമെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര. അടുത്ത 10 വർഷം 11 ശതമാനം വളർച്ച നിരക്ക് നിലനിർത്തി മുന്നേറിയാൽ രാജ്യത്തിന് ഈ നേട്ടത്തിൽ എത്താം എന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സഹകരണ വികസന സംഘടനയുടെ ഇന്ത്യ 2048 ൽ മാത്രമേ അമേരിക്കയെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകൂ. അപ്പോഴേക്കും ചൈന അമേരിക്കയെ പിന്തള്ളി ലോകത്തെ വലിയ സാമ്പത്തികശക്തിയായി മാറി കഴിഞ്ഞിട്ടുണ്ടാകും എന്നാണ് ഒ ഇ സി ഡി വിലയിരുത്തൽ. എന്നാൽ 11 ശതമാനം വളർച്ച നിരക്ക് നിലനിർത്തിയാൽ 2031 തന്നെ ഈ നേട്ടം കൈവരിക്കാം എന്നാണ് മൈക്കൽ പത്ര പറയുന്നത്.

‘11% വളർച്ചാ നിരക്കോടെ അടുത്ത ദശകത്തിലേക്ക് ഇന്ത്യ മുന്നേറുമെന്നാണ് കണക്കുകൂട്ടൽ. ഇത് നേടിയെടുത്താൽ, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, നേരത്തെ കാണിച്ചത് പോലെ 2048-ൽ അല്ല, 2031-ഓടെ തന്നെ അത് സാധ്യമാകും’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അതേ സമയം 11 ശതമാനം വളർച്ച നിരക്ക് നേടാനായില്ലെങ്കിലും നാലു മുതൽ അഞ്ച് ശതമാനം വരെ വളർച്ച നിരക്കിൽ മുന്നേറിയാൽ 2040-50 കാലത്ത് രണ്ടാമത്തെ ലോകത്തെ സാമ്പത്തിക ശക്തി ആകാനും, 2060 ൽ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആകാനും ഇന്ത്യക്ക് കഴിയും എന്നാണ് അദ്ദേഹം പറയുന്നത്.

Facebook Comments Box
error: Content is protected !!