ഭഗവതി ലുക്കിൽ സ്‌കൂട്ടര്‍ ഓടിച്ച്‌ മഞ്ജു; സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേര്‍ന്നാണ്.

Facebook Comments Box
error: Content is protected !!