സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38280 രൂപയാണ്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി 38000 കടന്ന സ്വർണവില കൂടിയയും കുറഞ്ഞും ചാഞ്ചാടി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 10 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4785 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപ തന്നെയാണ് 18 കാരറ്റ് സ്വര്‍ണത്തിനും വർധിച്ചത്.

ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3955 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Facebook Comments Box
error: Content is protected !!