പ്രതിദിനം 87 രൂപ മാത്രം; സ്ത്രീകള്‍ക്കായി ആകര്‍ഷണീയ പ്ലാനുമായി എല്‍ഐസി

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുന്‍നിര്‍ത്തി എല്‍ഐസി അവതരിപ്പിച്ച പ്ലാനാണ് എല്‍ഐസി ആധാര്‍ ശില പ്ലാന്‍. ഓഹരിവിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്പരാഗത പ്ലാനാണിത്. അതായത് കാലാവധി കഴിയുമ്പോള്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുമെന്ന് അര്‍ത്ഥം.

കാലാവധി തീരുന്നതിന് മുന്‍പ് പോളിസി ഉടമയ്ക്ക് അകാലത്തില്‍ മരണം സംഭവിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് തുക ലഭിക്കും. പ്രതിദിനം 87 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 11 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എട്ടു വയസ് മുതലുള്ളവര്‍ക്ക് പ്ലാനില്‍ ചേരാം. പ്ലാനില്‍ ചേരാനുള്ള പരമാവധി പ്രായം 55 ആണ്. അതായത് 55 കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. പോളിസിയുടെ പരമാവധി മെച്യൂരിറ്റി പ്രായം 70 ആണ്. കുറഞ്ഞത് പത്തുവര്‍ഷമാണ് പോളിസി കാലാവധി. പരമാവധി 20 വര്‍ഷം വരെ കാലാവധി നീട്ടാം. കുറഞ്ഞത് 75000 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാകാം. മാസംതോറും, വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, ത്രൈമാസം എന്നിങ്ങനെ വിവിധ രീതിയില്‍ പ്രീമിയം അടയ്ക്കാം. വായ്പ സൗകര്യവും ഇതില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Facebook Comments Box
error: Content is protected !!