രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ

മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി എംഎഎൽഎ രാഹുൽ നർവേക്കർക്ക് വിജയം. 164 വോട്ടുകൾ നേടിയാണ് നർവേക്കർ വിജയമുറപ്പിച്ചത്. മഹാവികാസ് ആഘാഡി സ്ഥാനാർഥിയായി ശിവസേന എംഎൽഎ രാജൻ സാൽവിയാണ് മത്സരിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അം​ഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് സഭയിൽ അവലംബിച്ചത്.

ശിവസേനയുടെ മുൻ നേതാവായിരുന്നു രാഹുൽ. 2014ൽ അദ്ദേഹം പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നു. പിന്നീട് 2019ലാണ് അദ്ദേഹം ബിജെപിയിൽ എത്തിയത്.

Facebook Comments Box
error: Content is protected !!