‘ബ്രഹ്‍മാസ്‍ത്ര’, 300 കോടി കടന്ന് ആഗോളതലത്തില്‍ കളക്ഷനില്‍ ഒന്നാമത്

ബോളിവുഡിന് കുറേയായി കഷ്‍ടകാലമായിരുന്നു. വൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ തകര്‍ന്നു വീഴുന്ന കാഴ്‍ചയായിരുന്നു ബോളിവുഡില്‍ നിന്ന് കണ്ടിരുന്നത്. എന്നാല്‍ ഏറ്റവുമൊടുവിലെത്തിയ ‘ബ്രഹ്‍മാസ്‍ത്ര’ ബോളിവുഡിന്റെ രക്ഷയായി മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവന്നിരിക്കുന്നത് ബോളിവുഡിന് ആശ്വാസം പകരുന്ന കണക്കുകളുമായിട്ടാണ്.

ആഗോള അടിസ്ഥാനത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്‍ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്.

‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തിയത്. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമായ ‘ബ്രഹ്‍മാസ്‍ത്ര’ ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷൻ ആണ് നേടിയത്. അമിതാഭ് ബച്ചനും ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

Facebook Comments Box
error: Content is protected !!