ആർബിഐയുടെ അപ്രതീക്ഷിത നിരക്ക് വർധന; വാണിജ്യ ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കും

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിച്ചു കഴിഞ്ഞു. രണ്ട് വർഷമായി മാറ്റമില്ലാതെ തുടരുന്ന റിപ്പോ നിരക്കാണ് ആർബിഐ അപ്രതീക്ഷിതമായി വർധിപ്പിച്ചത്. ഇതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എല്ലാം തന്നെ വായ്പ പലിശ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കും. നാല് ശതമാനമുള്ള റിപ്പോ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ആർബിഐ ഉയർത്തിയത്.

2022 മാർച്ചിൽ 41 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.5 ശതമാനത്തിലെത്തിയ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ആർബിഐയുടെ നീക്കം. റിപ്പോ നിരക്ക് വർധിക്കുമ്പോൾ അത് ബാങ്കുകളുടെ വായ്പ നിരക്ക് ഉയർത്തിയേക്കും. ഇത് ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചേക്കും.

കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന വായ്പകൾ എടുത്ത സാധാരണക്കാർക്കുള്ള കനത്ത തിരിച്ചടിയാകും ഈ നിരക്ക് വർധനവ്. റിപ്പോ നിരക്ക് ഉയർത്തുന്നതിന് മുൻപ് തന്നെ രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം തന്നെ വായ്പ നിരക്ക് ഉയർത്തിയിരുന്നു. റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകൾ വീണ്ടും പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്.

Facebook Comments Box
error: Content is protected !!