ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു;18പേര്‍ക്ക് പരിക്ക്, മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വാഹനത്തിന് അടിയില്‍ മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ളാഹ വിളക്കുനഞ്ചിയില്‍ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വളവ് തിരിയുന്ന സമയത്ത് വാഹനം മറിയുകയായിരുന്നു. 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ പത്ത് പേരോളം കുടുങ്ങിക്കിടന്നിരുന്നു. ഇതില്‍ ഏഴു പേരെ നാട്ടുകാര്‍ പുറത്തെടുത്തു. മൂന്നു പേര്‍ വാഹനത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Facebook Comments Box
error: Content is protected !!