പരീക്ഷ ചൂടിന് വിരാമം ! മധ്യവേനലവധിക്കായി സ്കൂളുകള്‍ ഇന്ന് അടച്ചു ; ഇനി ജൂൺ 3 ന് തുറക്കും

തിരുവനന്തപുരം : പരീക്ഷകള്‍ കഴിഞ്ഞതോടെ മധ്യവേനലവധിക്കായി ആണ്‌ സ്കൂളുകള്‍ ഇന്ന് അടച്ചത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് 2 മാസമാണ് മധ്യവേനലവധി നല്‍കുന്നത്. മറ്റ് ക്ലാസുകളിലെ പരീക്ഷകളെല്ലാം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അവധിക്കാലം കഴിഞ്ഞ് ജൂണ്‍ 3ന് പുതിയ അധ്യായന വർഷം ആരംഭിക്കുന്നതാണ്.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ ഇന്നലെയാണ് പൂർത്തിയായത്. ഈ പരീക്ഷകളുടെ മൂല്യനിർണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കും. ഹയർസെക്കൻഡറിയില്‍ 77 ക്യാമ്പുകളിലായി 25,000 അധ്യാപകരാണ് മൂല്യനിർണയത്തില്‍ പങ്കെടുക്കുക. അതേസമയം, വൊക്കേഷൻ ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയത്തില്‍ 8 ക്യാമ്പുകളിലായി 2,200 അധ്യാപകർപങ്കെടുക്കുന്നതാണ്.

Facebook Comments Box
error: Content is protected !!