കടബാധ്യത ; 200,000 സർക്കാർ ജോലിക്കാരെ പിരിച്ചിവിടാനൊരുങ്ങി യുകെ

രാജ്യത്തിൻറെ കടബാധ്യത ഒഴിവാക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200,000 സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കാൻ തയ്യാറായി യുകെ. പൊതുമേഖലയിലെ ജീവനക്കാർക്കുള്ള വേതനം അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് യുകെ. ഈ അവസരത്തിൽ ബജറ്റിനേക്കാൾ കൂടുതൽ തുക വേണ്ടി വരുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവർഷം 3.5 ബില്യൺ പൗണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

കടമെടുപ്പ് വർധിപ്പിക്കാതെ രാജ്യത്തിൻറെ ചെലവുകൾ കൈകാര്യം ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകാനായി ഈ വർഷം മാത്രം സർക്കാർ 5.6 ബില്യൺ ഡോളർ കണ്ടെത്തേണ്ടതുണ്ട്.
ചാൻസലർ ക്വാസി ക്വാർട്ടെംഗ് ഈ വർഷം ഏകദേശം 100,000 ജോലി വെട്ടികുറച്ചേക്കും. 2023-ൽ പണപ്പെരുപ്പം വീണ്ടും ഉയരുകയാണ് എന്നുണ്ടെങ്കിൽ ശമ്പള വർദ്ധനവ് നടപ്പാക്കേണ്ടി വന്നാൽ വീണ്ടും 100,000 ജോലികൾ വെട്ടിക്കുറയ്ക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാരുടെ എണ്ണം കോവിഡ് സമയത്തെ അപേക്ഷിച്ച് 250,000 ഓളം ഉയർന്നിട്ടുണ്ട്. നിലവിൽ 5.5 ദശലക്ഷമാണ് ജീവനക്കാരുടെ എണ്ണം. 500,000-ത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ നിന്നും അഞ്ചിലൊന്ന് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ ഗവൺമെന്റ് ഇതിനകം തന്നെ മുന്നോട്ട് കൊണ്ടുപോകുകയാണ്.

നഴ്‌സുമാരും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിലാളികൾ ശമ്പള വർദ്ധനവിനായി പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യം നില നിൽക്കവെയാണ് ശമ്പള വർദ്ധനവ് നടപ്പാക്കുന്നത്. എന്നാൽ മറു വശത്ത് രണ്ട് ലക്ഷം ജീവനജക്കാർക്ക് തൊഴിൽ നഷ്ടമാകും. പണപ്പെരുപ്പം അടുത്ത വർഷവും ഉയർന്നു തന്നെ ആണെങ്കിൽ മാത്രമേ അടുത്ത വർഷം ജീവനക്കാരെ പിരിച്ചു വിടുകയുള്ളു. അതേസമയം ഈ വർഷം 100000 ജോലി യുകെ വെട്ടികുറയ്ക്കും

Facebook Comments Box
error: Content is protected !!