ആറുമാസത്തെ വേദനയ്ക്ക് വിട; 56കാരന്റെ വൃക്കയില്‍ നിന്ന് നീക്കം ചെയ്തത് 206 കല്ലുകള്‍

56 കാരന്റെ ആറുമാസം നീണ്ടുനിന്ന വേദനാജനകമായ അഗ്നിപരീക്ഷയ്ക്ക് വിട. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ വൃക്കയില്‍ നിന്ന് 206 കല്ലുകള്‍ നീക്കം ചെയ്തു. ഹൈദരാബാദിലാണ് കീഹോള്‍ ശസ്ത്രക്രിയ നടന്നത്. അവയര്‍ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.

നല്‍ഗോണ്ട സ്വദേശിയായ വീരമല്ലയുടെ വൃക്കയില്‍ നിന്നാണ് കല്ലുകള്‍ നീക്കം ചെയ്തത്. നാട്ടിലെ ഡോക്ടര്‍ മരുന്ന് നല്‍കിയിരുന്നെങ്കിലും പൂര്‍ണമായി ആശ്വാസം ലഭിച്ചിരുന്നില്ല. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ വേദന തുടര്‍ന്നതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്.

ഹൈദരാബാദിലെ വിദഗ്ധ പരിശോധനയിലാണ് കല്ലുകള്‍ കണ്ടെത്തിയത്. അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെ വിവിധ പരിശോധനയില്‍ വൃക്കയുടെ ഇടതുഭാഗത്ത് ഒന്നിലധികം കല്ലുകള്‍ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വീരമല്ല സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

Facebook Comments Box
error: Content is protected !!