മാസ്സായി അജിത്ത്, ‘തുനിവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർതാരം അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. തുനിവ് എന്നാണ് സിനിമയ്ക്ക് പേരു നൽകിയിരിക്കുന്നത്. അജിത്തിന്റെ ഫസ്റ്റ് ലുക്കിനൊപ്പമാണ് പോസ്റ്റർ. താടിയും മുടിയും നരച്ച ലുക്കിലാണ് അജിത്ത് എത്തുന്നത്. കയ്യില്‍ തോക്കുമായി ചാരിക്കിടക്കുന്ന അജിത്തിനെയാണ് പോസ്റ്ററിൽ കാണുന്നത്.

നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍.

അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. രവ് ഷായാണ് ഛായാഗ്രഹണം. ഗിബ്രാൻ സം​ഗീതം ഒരുക്കുന്ന ചിത്രത്തിൽ ആക്‌ഷൻ സുപ്രീം സുന്ദറാണ്.

Facebook Comments Box
error: Content is protected !!