ഇടമലയാർ ഡാം ഇന്ന് തുറക്കും; പ്രദേശത്ത് ജാ​ഗ്രതാ നിർദേശം

വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ എറണാകുളത്തെ ഇടമലയാർ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക.

ഇടുക്കി അണക്കെട്ടിൽ നിന്നുള്ളതിന്നൊ പുറമെ, ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നിർദേശിച്ചു.

അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍ ഡി ആര്‍ എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ ഡാമുകൾ ഇന്നലെ തുറന്നതോടെ പമ്പയിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

മലമ്പുഴ ഡാമിന്‍റെ 4 ഷട്ടറുകൾ 55 സെൻറിമീറ്റർ ഉയർത്തിയിട്ടുണ്ട്. ശിരുവാണി ഡാമിന്‍റെ സ്സൂയിസ് ഷട്ടർ 1.70 അടിയായാണ് ഉയർത്തിയത്. അട്ടപ്പാടിയിൽ ഭവാനി, ശിരുവാണി പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ബാണാസുര സാഗർ ഡാം തുറന്നതിനെ തുടർന്ന് കബനി നദിയിൽ ജല നിരപ്പ് ഉയർന്നു. നിലവിൽ വെള്ളപൊക്ക ഭീഷണിയില്ല.

Facebook Comments Box
error: Content is protected !!