ഒലയും ഊബറും ലയന ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്; വാർത്തകൾ തള്ളി ഒല തലവൻ

ഒലയും ഊബറും ലയന ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ഒല സഹസ്ഥാപകൻ ഭാവിഷ് അഗർവാളും ഊബറിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ വച്ച് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലയന ചർച്ചകൾ ഓല മേധാവി ഭാവിഷ്‌ അഗർവാൾ നിഷേധിച്ചു. കമ്പനി ലാഭത്തിൽ ആണെന്നും ഒരിക്കലും ഉബറുമായി ലയിക്കില്ലെന്നും ഭാവിഷ്‌ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഒല ചീഫ് എക്സിക്യൂട്ടീവ് ഭവിഷ് അഗർവാൾ യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ഉന്നത ഊബർ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആ റിപ്പോർട്ട് കൃത്യമല്ല. ഞങ്ങൾ ഒലയുമായി ലയന ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഊബർ പ്രസ്താവനയിൽ പറഞ്ഞു.

ഞങ്ങൾ ലാഭത്തിലും വളർച്ചയിലുമാണ്. മറ്റ് ചില കമ്പനികൾ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു! ഞങ്ങൾ ഒരിക്കലും ലയിക്കില്ലെന്നും ഭാഷിഷ് ട്വീറ്റ് ചെയ്തു.

2020 ജനുവരിയിൽ ഊബർ തങ്ങളുടെ പ്രാദേശിക ഫുഡ് ഡെലിവറി ബിസിനസായ ഊബർ ഈറ്റ്‌സ് സോമാറ്റോ ലിമിറ്റഡിന് വിറ്റിരുന്നു. അതേസമയം ഒല അതിന്റെ പലചരക്ക് വിതരണ ബിസിനസ് നിർത്തലാക്കുകയും ഇലക്ട്രിക് വാഹന സംരംഭമായ ഒല ഇലക്ട്രിക് മൊബിലിറ്റിയിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്തു.

Facebook Comments Box
error: Content is protected !!