മലയാളിയായ പ്രസാദ് പണിക്കര്‍ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജിയുടെ മേധാവി

റഷ്യന്‍ കമ്പനിയുടെ കീഴിലുള്ള ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജിയുടെ മേധാവിയായി മലയാളിയായ പ്രസാദ് പണിക്കര്‍ നിയമിതനായി. കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മേധാവിയുമായിരുന്നു പ്രസാദ് പണിക്കര്‍. ഒക്ടോബർ മൂന്നിന് അദ്ദേഹം പുതിയ ചുമതലയേറ്റെടുക്കും.

റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് നയാര എനർജി കമ്പനി.ബിസിനസ് വിപുലീകരണത്തിൻ്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ് നിലവിൽ നയാര. വികസന പദ്ധതിയുടെ ആദ്യ ഘട്ടമായ പോളിപ്രൊപ്പിലീനിലേക്കുള്ള വിപുലീകരണം അടുത്ത വർഷം ആരംഭിക്കും.

2017 ഓഗസ്റ്റിൽ, റുയാസിൻ്റെ ഉടമസ്ഥതയിലുള്ള എസ്സാർ ഗ്രൂപ്പ് എസ്സാർ ഓയിലും അതിന്റെ എണ്ണ ശുദ്ധീകരണ, ഇന്ധന റീട്ടെയ്‌ലിംഗ് ബിസിനസ്സും അടക്കം വിറ്റൊഴിഞ്ഞിരുന്നു. റഷ്യൻ എണ്ണ ഭീമനായ റോസ്‌നെഫ്റ്റിനും ആഗോള ട്രേഡിംഗ് സ്ഥാപനമായ ട്രാഫിഗുരയുടെയും യുസിപി ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള നിക്ഷേപ കൺസോർഷ്യത്തിനാണ് ₹86,000 കോടിയിലധികം രൂപയ്ക്ക് എസ്സാർ ഗ്രൂപ്പ് തങ്ങളുടെ ബിസിനസ്സ് വിറ്റത്. പിന്നീട് 2018 ഏപ്രിലിൽ പുതിയ മാനേജ്മെൻ്റ് കമ്പനിയെ നയാര എനർജി എന്ന് പേരിൽ റീബ്രാൻഡ് ചെയ്തു.

Facebook Comments Box
error: Content is protected !!