‘റോക്കട്രി’യുടെ വിജയം; മാധവനെ അഭിനന്ദിച്ച് രജനീകാന്ത്

കരിയറില്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം പ്രേക്ഷകാംഗീകാരം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് ആര്‍ മാധവന്‍ . ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം നടത്തിയിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ റോക്കട്രിയുടെ രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന്‍ ആയിരുന്നു. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്‍റെ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുകയാണ് മാധവന്‍. നമ്പി നാരായണനൊപ്പമാണ് മാധവന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചത്. ഇതിന്‍റെ വീഡിയോ മാധവന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

നമ്പി നാരായണന്‍റെ സാന്നിധ്യത്തില്‍ രജനികാന്ത് എന്ന ഇതിഹാസത്തില്‍ നിന്നും അനുഗ്രഹം നേടുക. ഇത് അനശ്വരതയിലേക്ക് ആലേഖനം ചെയ്യപ്പെടുന്ന ഒരു നിമിഷമാണ്. താങ്കളുടെ അനുകമ്പയുള്ള വാക്കുകള്‍ക്ക് നന്ദി, വീഡിയോയ്ക്കൊപ്പം മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാന്‍ നമ്പി നാരായണന്‍റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയിരുന്നു മാധവന്‍. നമ്പി നാരായണനും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലനുമൊപ്പം കേക്ക് മുറിച്ചാണ് മാധവന്‍ ചിത്രം നേടിയ വിജയത്തിന്‍റെ സന്തോഷം പങ്കുവച്ചത്.

Facebook Comments Box
error: Content is protected !!