ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം

ഇറാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎഇയിലും പ്രകമ്പനം. നേരിയ ചലനം അനുഭവപ്പെട്ടതായി ജനങ്ങള്‍. ശനിയാഴ്ച വൈകുന്നേരമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ നേരിയ ചലനം അനുഭവപ്പെട്ടു.

കിഴക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് യുഎഇയിലും പ്രകമ്പനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നാശനഷ്ടങ്ങള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ പ്രകമ്പനം അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

Facebook Comments Box
error: Content is protected !!