അയച്ച സന്ദേശം ഇനി എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. നിലവില്‍ അയച്ച സന്ദേശത്തില്‍ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെസേജ് ഡീലിറ്റ് ചെയ്ത് പുതിയത് അയക്കാനാണ് സംവിധാനം ഉള്ളത്. പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്.

നിലവില്‍ വാട്‌സ്ആപ്പ് ഫീച്ചര്‍ വികസിപ്പിച്ച് വരികയാണ്. വൈകാതെ തന്നെ പുതിയ ഫീച്ചറായി ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ വേര്‍ഷനില്‍ ഇത് ലഭ്യമാക്കും.

നിലവില്‍ ഇത് എങ്ങനെയാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എഡിറ്റഡ് എന്ന ഓപ്ഷന്‍ നല്‍കി ഫീച്ചര്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. തുടക്കത്തില്‍ സന്ദേശം അയച്ചു കഴിഞ്ഞാല്‍ കുറച്ചുസമയത്തേയ്ക്ക് മാത്രമായിരിക്കാം ഉപയോക്താവിന് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടാവാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Facebook Comments Box
error: Content is protected !!