പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 56-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ജൂലൈ അവസാനവാരം നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധമാധ്യമങ്ങളെ പ്രതിനിധാനം ചെയ്ത് കുറഞ്ഞത് 1500 പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയകരമായി നടത്തിപ്പിനായി സ്വാഗതസംഘം രുപീകരിച്ചു.

സ്വാഗതസംഘരൂപീകരണയോഗം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. എം വിന്‍സെന്റ് എംഎല്‍എ, എച്ച് എം എസ് നേതാവ് സി പി ജോണ്‍, മീഡിയ അക്കാദമി ചെയർമാൻ ആര്‍ എസ് ബാബു, ജേക്കബ് ജോര്‍ജ്, ബി അനില്‍കുമാര്‍ (എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌) എസ് ആര്‍ മോഹനചന്ദ്രന്‍ (കെജിഒഎ ജനറല്‍ സെക്രട്ടറി), മുഹമ്മദ് റഫീഖ് (എകെജിസിടി ജനറൽ സെക്രട്ടറി) കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്‍ര് കെ പി റെജി, ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ്, ജില്ലാ സെക്രട്ടറി ബി അഭിജിത്, സാനു ജോര്‍ജ് തോമസ്, അനുപമ ജി നായര്‍, ജി പ്രമോദ്, ആര്‍ ജയപ്രസാദ്, പി ശ്രീകുമാര്‍, എന്നിവര്‍ സംസാരിച്ചു.

Facebook Comments Box
error: Content is protected !!